ട്രയല്‍ റണ്ണിനൊരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം;ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ചയെത്തും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്. ട്രയല്‍ റണ്ണിനായി വിഴിഞ്ഞം സജ്ജമായി കഴിഞ്ഞു. ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ച വിഴിഞ്ഞം തീരത്ത് നങ്കൂരമിടുമ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത് മലയാളികളുടെ ചിരകാല സ്വപ്നം കൂടിയാണ്.

വിഴിഞ്ഞം തുറമുഖം സ്വപ്നസാക്ഷാത്കാരത്തിലേക്കാണെന്നും, ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ചയെത്തുമെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍. രാജ്യത്തെ ആദ്യത്തെ ഓട്ടോമാറ്റിക് ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് പ്രവര്‍ത്തനസജ്ജമാകുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രാജ്യാന്തര ചരക്ക് നീക്കത്തിന്റെ നിര്‍ണായ കേന്ദ്രമായി വിഴിഞ്ഞം മാറുകയാണ്. വര്‍ഷം പത്തു ലക്ഷം കണ്ടയ്നറുകള്‍ കൈകാര്യം ചെയ്യാനാകുന്ന വമ്പന്‍ തുറമുഖമാണ് വിഴിഞ്ഞം.സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ വിഴിഞ്ഞം തുറമുഖത്തിന് കഴിയുമെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ കുറിച്ചു.

2000ല്‍ അധികം കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തെത്തുന്ന ആദ്യ കപ്പല്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്കുകപ്പലാണ്. ചൈനയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുക. കപ്പലിലെ മുഴുവന്‍ ചരക്കും വിഴിഞ്ഞത്തിറക്കുമെന്നാണ് വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top