പാവങ്ങാട് റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാവുന്നു; 12.82 കോടി രൂപ അനുവദിച്ചു

കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ പാവങ്ങാട് റെയില്‍വേ ഓവര്‍ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നു. മേല്‍പ്പാലം നിര്‍മാണത്തിനും ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുമായി 12.82 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ് ഭരണാനുമതി നല്‍കി.

സ്ഥലമെടുപ്പു നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ റെയില്‍വേയുടെ ഭാഗത്ത് മാത്രം നിര്‍മ്മാണം നടത്തിയ നിലയിലായിരുന്നു മേല്‍പ്പാലം. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ നടത്തിയ ഇടപെടലുകളാണ് ഫണ്ട് അനുവദിക്കുന്നതില്‍ സഹായകമായത്. അദ്ദേഹം വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും പൊതുമരാമത്ത്, ധനകാര്യ വകുപ്പ് മന്ത്രിമാരെ നേരില്‍ കണ്ട് നടപടികള്‍ വേഗത്തിലാക്കാന്‍ വഴിയൊരുക്കുകയും ചെയ്തിരുന്നു. അടിയന്തരമായി സ്ഥലം ഏറ്റെടുത്ത് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ പ്രദേശവാസികളുടെ ഏറെ കാലത്തെ ആവശ്യമാണ് യാഥാര്‍ഥ്യമാവുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top