കേരള ബ്രാന്‍ഡ് ഉടന്‍;വെളിച്ചെണ്ണക്ക് ആദ്യ ബ്രാന്‍ഡിംഗ്;സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പുതിയ പദ്ധതി രൂപീകരിക്കു ; മന്ത്രി പി രാജീവ്

തിരുവനന്തപുരം:ഉല്‍പ്പന്നങ്ങള്‍ക്കായി കേരള ബ്രാന്‍ഡ് നടപ്പിലാക്കാനൊരുങ്ങി സര്‍ക്കാര്‍. കേരള ബ്രാന്‍ഡ് എന്ന പേരില്‍ ഒരു ബ്രാന്‍ഡ് ഉടന്‍ ഉണ്ടാകും. ആദ്യ ഘട്ടത്തില്‍ വെളിച്ചെണ്ണക്ക് ബ്രാന്‍ഡിംഗ് ഏര്‍പ്പെടുത്തും. പിന്നാലെ മറ്റ് ഉല്‍പ്പന്നങ്ങളെയും ഉള്‍പ്പെടുത്തും. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും. മാനദണ്ഡമനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തിന്റെ നന്മ ബ്രാന്‍ഡ് നല്‍കുമെന്നും വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു.

എന്തെല്ലാം സര്‍ട്ടിഫിക്കറ്റുകളാണ് ഔദ്യോഗികമായി ആവശ്യമായത് അവ ലഭിച്ച് കഴിഞ്ഞാല്‍ നമ്മുടെ മാനദണ്ഡങ്ങള്‍ കൂടി നോക്കിക്കൊണ്ട് കമ്മിറ്റി ബ്രാന്‍ഡിങ് അനുവദിക്കും. ആളുകള്‍ നോക്കുമ്പോള്‍ കേരള ബ്രാന്‍ഡ് സര്‍ക്കാര്‍ സര്‍ട്ടിഫൈഡാണ്, സേഫാണ് എന്നത് മാര്‍ക്കറ്റില്‍ കുറച്ചുകൂടി സ്വീകാര്യത കിട്ടുമെന്നും കേരളത്തിന് അകത്തും പുറത്തും ഇത് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പുതിയ പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ എസ് ഐ ഡി സിയുടെ നേതൃത്വത്തില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മികച്ച നേട്ടമാണ് ഉണ്ടാകുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കെ ടി യു പുതുക്കിയ സിലബസിലും സംരംഭകത്വത്തിന് പ്രാധാന്യം നല്‍കുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ സംരംഭക സഭ സംഘടിപ്പിക്കും. വ്യവസായ വകുപ്പും തദ്ദേശ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top