എടപ്പാള്‍: ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ സ്ഥാപക അംഗവും പൊന്നാനിയിലെ രക്തദാന ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന അബ്ദുല്‍ മനാഫ് പൊന്നാനിയുടെ രണ്ടാം ഓര്‍മ്മ ദിനത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സദസ്സും സ്‌നേഹാദരവും നടത്തി.
എടപ്പാള്‍ എമിറേറ്റ്‌സ് മാളില്‍ വെച്ച് നടന്ന അനുസ്മരണ സദസ്സില്‍ 25 പുരുഷ വനിതാ സ്ഥിരം സന്നദ്ധ രക്തദാതാക്കള്‍ക്ക് അബ്ദുല്‍ മനാഫ് അനുസ്മരണ സ്‌നേഹാദരവും ജില്ലയിലെ 5 താലൂക്കുകളിലെ മികച്ച കോര്‍ഡിനേറ്റര്‍മാര്‍ക്ക് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ അബ്ദുല്‍ മനാഫ് മെമ്മോറിയല്‍ പുരസ്‌കാര സമര്‍പ്പണവും നടന്നു.
ചങ്ങരംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബെന്നി ജേക്കബ് ഉദ്ഘാടനം നിര്‍വ്വഹിച്ച അനുസ്മരണ സദസ്സില്‍ എടപ്പാളിന്റെ സ്വന്തം സിനിമാതാരം ആനന്ദ് റോഷന്‍ മുഖ്യാതിഥിയായി. ബി ഡി കെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് അയങ്കലം അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബി. ഡി. കെ. പൊന്നാനി താലൂക്ക് പ്രസിഡന്റ് ശിവപ്രസാദ് സ്വാഗതം പറയുകയും സെക്രട്ടറി അലി ചെക്കോട് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ചടങ്ങില്‍ ബി ഡി കെ പൊന്നാനി മുന്‍ കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് (അനുട്ടന്‍) എടപ്പാള്‍ മെമ്മോറിയല്‍ ബെസ്റ്റ് കോര്‍ഡിനേറ്റര്‍ അവാര്‍ഡ് താലൂക്ക് പ്രസിഡന്റ് ശിവപ്രസാദിന് ആനന്ദ് റോഷന്‍ കൈമാറി.
ബി ഡി കെ സംസ്ഥാന വൈസ് പ്രസിഡന്റ് നബീല്‍ ബാബു വളാഞ്ചേരി ജില്ലാ കമ്മിറ്റി അംഗങ്ങളായ കബീര്‍ കാടാമ്പുഴ, ഗിരീഷ് അങ്ങാടിപ്പുറം, ആതിര അജീഷ്, ആരോഗ്യ നികേതന്‍ ഡയറക്ടര്‍
ഡോ. ഷമിന്‍ രാമചന്ദ്രന്‍, എയറോ ഫ്‌ലൈ ഏവിയേഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ & ഡയറക്ടര്‍ ശരണ്യ ബിനീഷ് എന്നിവര്‍ ആശംസ അറിയിക്കുകയും അബ്ദുല്‍ മനാഫ് ചാരിറ്റബിള്‍ സൊസൈറ്റി പ്രതിനിധി ജവാദ് പൊന്നാനി, ഫോണ്‍കാര്‍ട്ട് പ്രതിനിധി ജുനൈദ്, മാര്‍സ് സിനിമാസ് പ്രതിനിധി ഷജീം, , പീകോക്ക് വില്ല പ്രതിനിധി അലി, എമിറേറ്റ്സ് മാള്‍ പ്രതിനിധി അഫ്‌സല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




