
പരപ്പനങ്ങാടി കോടതി കെട്ടിട സമുച്ചയ നിര്‍മ്മാണം സന്ദര്‍ശിച്ചു. നിര്‍മ്മാണ അവലോകനം നടത്തി. സന്ദര്‍ശനത്തില്‍ നിയോജകമണ്ഡലം എംഎല്‍എ കെപിഎ മജീദ്, ജില്ലാ ജഡ്ജ് ഫാത്തിമ ബീവി, മുന്‍സിഫ് അശ്വിനി നളിനി, മജിസ്‌ട്രേറ്റ് വിപില്‍ ദാസ്, കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗോപന്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിജു, ഓവര്‍സിയര്‍മാരായ ഷാഹിന, അഭയ് ദേവ്, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് ഹനീഫ, അഡ്വക്കറ്റുമാരായ കെ. പി സൈദലവി, ഹാരിഫ്, വാസുദേവന്‍, മുസ്തഫ, കുഞ്ഞാലിക്കുട്ടി, നിര്‍മ്മാണ്‍ മുഹമ്മദലി പങ്കെടുത്തു.
കോടതി കെട്ടിടം മൊത്തം 46000 സ്‌ക്വയര്‍ഫീറ്റ് ആണ് വരുന്നത്. താഴത്തെ നിലയില്‍ ഗ്രൗണ്ട് ഫ്‌ലോര്‍ 9000 സ്‌ക്വയര്‍ഫീറ്റ് വരുന്നുണ്ട്. ഇതില്‍ വാഹന പാര്‍കിംഗ് ഏരിയയും, ലോബ്ബിയും ഉള്‍പ്പെടും. മറ്റു നിലകള്‍ 9000 സ്‌ക്വയര്‍ഫീറ്റ് ഉള്ള നാല് നിലകള്‍ അടക്കം മൊത്തം അഞ്ച് നിലകള്‍ ഉള്‍പ്പെടും.
ഈ കെട്ടിടത്തില്‍ ആയിരം സ്‌ക്വയര്‍ഫീറ്റ് വീതമുള്ള നാല് കോടതി ഹാളുകളും, ജഡ്ജസ് ന്റെ കാബിനുകളും, ലൈബ്രറി സ്റ്റോര്‍ റൂം, ഓഫീസ് റൂം, റെക്കോര്‍ഡ് റൂം, ഡൈനിംഗ് ഹാള്‍, തൊണ്ടി മുതല്‍ സൂക്ഷിക്കുന്നതിനുള്ള റൂം, രണ്ട് ലിഫ്റ്റുകള്‍, രണ്ട് സ്റ്റെയര്‍കേസുകള്‍, എന്നിവയും ഉള്‍പ്പെടും.
മൊത്തം 18 കോടിയും ജി. എസ്. ടി യും ആണ് ആണ് നിര്‍മ്മാണ തുക. 2025 ജൂലൈ-31 നുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് നിര്‍മ്മാണ ചുമതല ഏറ്റെടുത്ത നിര്‍മ്മാണം കണ്‍സ്ട്രക്ഷന്‍ ഉടമ നിര്‍മ്മാണ്‍ മുഹമ്മദലി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




