ചെറുമുക്ക് ചെരപ്പുറത്താഴം പാട ശേഖരത്തിലെ നുറി ലധികം ഏക്കര്‍ നെല്‍ കൃഷിയില്‍ വെള്ളം കയറി

തിരൂരങ്ങാടി: രണ്ട് ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ കയിഞ്ഞ ഒരു മാസം മുന്‍പ് നട്ടതും ഒരാഴ്ച മുന്‍പ് നട്ടതുമായ നെല്‍കൃഷിയില്‍ വെള്ളം കയറി. ഏകദേശം നുറോളം ഏക്കര്‍ കൃഷി ഭൂമിയിലാണ് കനത്ത മഴയില്‍ വെള്ളം കയറിയത്. കൂടാതെ 16 ഏക്കറിലേക്കുള്ള ഞാറും വെള്ളത്തിലായിട്ടുണ്ട്.തിരുരങ്ങാടി നഗരസഭയില്‍ പെട്ട വെന്നിയൂര്‍ കപ്രാട് മുതല്‍ കക്കാട് പാടം, കൊയ്ലിപാടം. കോളക്കാട്ടു പാടം. ചെറുമുക്ക് ആത്രിര്‍ക്കാട്, പള്ളിക്കല്‍ ത്താഴം, കരിമ്പില്‍ സമൂസകുളം തുടങ്ങിയ വയലുകളിലാണ് വെള്ളം കയറിയത്.15 ദിവസത്തോളം മൂപ്പെത്തിയ നെല്‍ ച്ചെടികളാണ് നട്ട ശേഷം ഒരു ആഴ്ച്ചയായപ്പോഴേക്കും മുഴുവന്‍ നെല്‍ച്ചെടികളും വെള്ളത്തില്‍ മുങ്ങുകയായിരുന്നു.വെള്ളം കുറഞ്ഞാല്‍ നശിക്കാതെ കിട്ടുമെന്ന് കര്‍ഷകര്‍ പറയുന്നു.

നെല്‍ കൃഷിയിലേക്ക് വെള്ളം കയറിയത് വെന്നിയൂര്‍ ദേശീയപാതയില്‍ നിന്ന്

വെന്നിയൂര്‍ ദേശീയപാത 66 ല്‍ നിന്ന് റോഡ് പണി നടക്കുന്നതിനാല്‍ കടലുണ്ടി പുഴയിലേക്ക് ഒഴുകി പോവേണ്ട വെള്ളം വെന്നിയൂര്‍ കാപ്രട് വഴി വയലിലേക്ക് വരുന്നതിനാല്‍ ചെരപ്പുറത്താഴം പാടത്തെ നെല്‍കൃഷിയില്‍ വെള്ളം കയറാന്‍ ഇടയായത് എന്ന് നാട്ടുക്കാര്‍ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top