കരിപ്പൂര്‍ സന്ദര്‍ശനം; മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിലേക്ക്

Visit to Karipur; Chief Minister and Ministers to self-monitoring കരിപ്പൂര്‍ സന്ദര്‍ശനം; മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിലേക്ക്

Share news
 • 5
 •  
 •  
 •  
 •  
 •  
 • 5
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ സ്വയം നിരീക്ഷണത്തിലേക്ക്. തീരുമാനം മുഖ്യമന്ത്രിയുടെ സന്ദര്‍ശക സമയത്ത് സ്ഥലത്തുണ്ടായിരുന്ന മലപ്പുറം ജില്ലാകളക്ടര്‍ കെ ഗോപലകൃഷ്ണനും ഡെപ്യൂട്ടി കളക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം.

മന്ത്രിമാരായ കെ കെ ശൈലജ, കെടി ജലീല്‍ , എ സി മൊയ്തീന്‍ ,ഇ.ചന്ദ്രശേഖര്‍ എന്നിവരും മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സ്പീക്കര്‍ എന്നിവരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.മലപ്പുറം ജില്ലാ പോലീസ് ചീഫ് യു അബ്ദുള്‍ കരീമിനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന സ്വതന്ത്ര്യദിന പരിപാടിയില്‍ തിരുവനന്തപുരത്ത് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയപതാക ഉയര്‍ത്തും.

 

 

Share news
 • 5
 •  
 •  
 •  
 •  
 •  
 • 5
 •  
 •  
 •  
 •  
 •