മുഖ്യമന്ത്രിയുടെ ഫോട്ടോ വികൃതമാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പരപ്പനങ്ങാടി സ്വദേശിക്കെതിരെ കേസ്

പരപ്പനങ്ങാടി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വികൃതമാക്കി വാഡ്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരണം നടത്തിയ യുവാവിനെതിരെ കേസ്. പരപ്പങ്ങാടി ചിറമംഗലം സ്വദേശി റമീസ് സി ടി ക്കെതിരെയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ ചിറമംഗലത്തെ പ്രാദേശിക ഗ്രൂപ്പുകളിലാണ് ഇയാള്‍ ഈ പോസ്റ്റ് പ്രചരിപ്പിച്ചത്. സംഭവത്തില്‍ സിപിഐഎം അറ്റത്തങ്ങാടി ബ്രാഞ്ച് സെക്രട്ടറി റഫീറ് എന്‍.കെ നല്‍കിയ പരായിലാണ് കേസെടുത്തിരിക്കുന്നത്.
ഇയാള്‍ പ്രാദേശിക മുസ്ലിംലീഗ് പ്രവര്‍ത്തകനാണ്.

Share news
error: Content is protected !!
Scroll to Top