
പരപ്പനങ്ങാടി: ഹൈദരാബാദ് മൗലാന ആസാദ് നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ അബ്ദുല്‍ വഹാബ് സ്വലാഹിയെ വിസ്ഡം ഇസ്ലാമക് ഓര്‍ഗനൈസേഷന്‍ പരപ്പനങ്ങാടി മണ്ഡലം കമ്മിറ്റി ആദരിച്ചു.
ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച അറേബ്യന്‍ സഞ്ചാരികളുടെ യാത്രാവിവരണത്തെ കുറിച്ചുള്ള വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. പരപ്പനങ്ങാടി ഒട്ടുമ്മല്‍ കിണറ്റിങ്ങല്‍ കുഞ്ഞി മൊയ്തീന്‍ കുട്ടി റഹ്മത്ത് ദമ്പതികളുടെ മകനാണ്.
ഇപ്പോള്‍ കാസര്‍ഗോഡ് സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്നു. വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
യോഗം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ട്രഷറര്‍ ബഷീര്‍ കാടേങ്ങല്‍ ഉല്‍ഘാടനം ചെയ്തു. ഹാമിദ് എം സി സി, സക്കരിയ ഒട്ടുമ്മല്‍, നൗഫല്‍ ഒട്ടുമ്മല്‍, അബ്ദുസമദ് കൊടക്കാട്, റഷീദ് എം സി സി, ജലീല്‍ ഒട്ടുമ്മല്‍ എന്നിവര്‍ സംസാരിച്ചു.




