Section

malabari-logo-mobile

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞ് വിരാട് കോലി

HIGHLIGHTS : Virat Kohli to step down as captain of Indian Test team

ന്യൂഡല്‍ഹി വിരാട് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് രാജി. ട്വിറ്ററിലൂടെയായിരുന്നു കോലിയുടെ രാജി പ്രഖ്യാപനം. ഹൃദയ സ്പര്‍ശിയായ കുറിപ്പിലൂടെയായിരുന്നു പ്രഖ്യാപനം.

ബിസിസിഐക്കും, ഹെഡ് കോച്ച് രവി ശാസ്ത്രിക്കും, എംഎസ് ധോണിക്കും രാജി കുറിപ്പില്‍ വിരാട് കോലി നന്ദി അറിയിച്ചു.

sameeksha-malabarinews

ട്വീറ്റ് ഇങ്ങനെ

‘ ഏഴ് വര്‍ഷത്തെ കഠിനാധ്വാനമാണ്..ടീമിനെ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള പരിശ്രമങ്ങള്‍, സ്ഥിരോത്സാഹം.. ഒരു ഘട്ടത്തില്‍ എല്ലാം അവസാനിക്കേണ്ടിവരും…ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ എന്റെ റോളും. ഈ യാത്രയില്‍ നിരവധി ഉയര്‍ച്ച താഴ്ച്ചകളുണ്ടായിരുന്നു. പക്ഷേ ഒരിക്കലും പരിശ്രമത്തിന്റെയും, വിശ്വാസത്തിന്റെയോ അപാകത ഉണ്ടായിട്ടില്ല. ചെയ്യുന്ന എല്ലാ കാര്യത്തിലും 120 ശതമാനം പരിശ്രമവും ഇടണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍, ആ ചെയ്യുന്നത് ശരിയാവില്ല എന്നെനിക്ക് അറിയാം. എനിക്ക് ഇക്കാര്യത്തില്‍ നല്ല വ്യക്തതയുണ്ട്. ടീമിനോട് അവിശ്വാസ്യത കാണിക്കാന്‍ എനിക്ക് സാധിക്കില്ല.

ഇത്ര വലിയ കാലയളവില്‍ എന്റെ രാജ്യത്തെ നയിക്കാന്‍ എനിക്ക് അവസരം നല്‍കിയ ബിസിസിഐയോടും, ആദ്യ ദിവസം മുതല്‍ ടീമിനായി വിഭാവനം ചെയ്ത എന്റെ ദര്‍ശനങ്ങളെ വിശ്വാസത്തിലെടുത്ത് ഒരുഘട്ടത്തിലും കൈവിടാതിരുന്ന ടീമംഗങ്ങളോടും നന്ദിയുണ്ട്. നിങ്ങള്‍ എന്റെ ഈ യാത്രയും ഓര്‍മകളും അത്രമേല്‍ സുന്ദരമാക്കുന്നു. എന്നെ വിശ്വസിച്ച്, ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിച്ച ധോണി ഭായിക്കും നന്ദി പറയുന്നു.’

2014 ലാണ് വിരാട് കോലി മുഴുവന്‍ സമയം ക്യാപ്റ്റനായി കളത്തിലിറങ്ങുന്നത്. ഇന്ത്യയ്ക്ക് ഏറ്റവുമധികം ജയം നേടിത്തന്ന ക്യാപ്റ്റനെന്ന് വിരാട് കോലിയെ അടയാളപ്പെടുത്താം. നയിച്ച 68 ടെസ്റ്റുകളില്‍ നാല്‍പ്പതും വിജയമായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!