Section

malabari-logo-mobile

മിഠായിത്തെരുവിലെ ക്ഷേത്രവളപ്പിലെ വി.എച്ച്.പി കാര്യാലയത്തില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു

HIGHLIGHTS : കോഴിക്കോട് : ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ വ്യാപകഅക്രമണങ്ങള്‍ നടന്ന കോഴിക്കോട്

കോഴിക്കോട് : ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ വ്യാപകഅക്രമണങ്ങള്‍ നടന്ന കോഴിക്കോട് മിഠായിതെരുവിലെ ക്ഷേത്രവളപ്പില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. മിഠായിതെതരുവിലെ ശ്രീഗണപതി മാരിയമ്മന്‍ കോവിലിന്റെ വളപ്പില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.

ഒരു കൊടുവാളും, ഇരുമ്പുദണ്ഡുകളും വടികളും അടക്കമുള്ള ആയുധങ്ങളാണ് ഇവിടെനിന്നും കണ്ടെത്തിയത്. ഈ വളപ്പില്‍ തന്നെയാണ് വിഎച്ച്പിയുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നത്. രാവിലെ മിഠായിത്തെരുവില്‍ ആക്രമണം നടത്തിയവരെ പിടികൂടനെത്തയപ്പോഴാണ് പോലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഇവിടെ നിന്നും നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

sameeksha-malabarinews

മിഠായിത്തെരുവിന്റെ വടക്കുവശത്തുകൂടി പ്രകടനമായി എത്തിയവരാണ് വ്യാപകആക്രമണം നടത്തിയത്. പിന്നീട് വ്യാപാരികളും ഡിവൈഎഫ്‌ഐപ്രവര്‍ത്തകരും പ്രതിഷേധമായി രംഗത്തെത്തി. ഇതിനിടെ പോലീസ് ലാത്തിചാര്‍ജ്ജും ഗ്രനൈഡ് പ്രയോഗവും നടത്തിയതോടെ പ്രതിഷേധക്കാര്‍ ചിതറിയോടുകയായിരുന്നു.

ഇതില്‍ ചിലര്‍ ഈ കെട്ടിടത്തിനകത്തുണ്ടെന്ന വിവരം വ്യാപാരികള്‍ക്ക് ലഭിക്കുകയും അത് പോലീസിന് കൈമാറുകയുമായിരുന്നു. എന്നാല്‍ പോലീസ് ആദ്യം തിരച്ചില്‍ നടത്താന്‍ തയ്യാറായില്ല. ഇതിനിടെ പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്ങില്‍ തങ്ങളിടപെടുമെന്ന് പറഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കെട്ടിടത്തിനകത്തേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് തന്നെ തിരച്ചില്‍ നടത്തിയപ്പോളാണ് ആയുധവും ആളുകളെയും പിടികൂടിയത്. ഇനിയും ചില അക്രമകാരികള്‍ ഇവിടെ ഒളിച്ചിരിക്കുന്നുണ്ടെന്ന് വ്യാപരികള്‍ പറയുന്നു

photo courtesy ; dool news

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!