Section

malabari-logo-mobile

ഹര്‍ത്താല്‍: വ്യാപക അക്രമം

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമലകര്‍മ്മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. പലയിടത്തും വ്യാപാര സ്ഥാപനങ്ങള്‍ക്കും കെഎസ്ആര്...

തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമലകര്‍മ്മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. പലയിടത്തും വ്യാപാര സ്ഥാപനങ്ങള്‍ക്കും കെഎസ്ആര്‍ടിസി ബസുകള്‍ക്കും നേരെ കല്ലേറുണ്ടായി. പലയിടത്തും പ്രതിഷേധപ്രകടനങ്ങള്‍ കടന്നുപോകുന്ന വഴികളിലെ സിപിഎമ്മിന്റെ കൊടിതോരണങ്ങളും ആഫീസുകളും ആക്രമിക്കപ്പെട്ടു. ചിലയിടത്ത് കടകള്‍ തുറന്ന വ്യാപരികളുമായും ഹര്‍ത്താലനുകൂലികള്‍ സംഘര്‍ഷമുണ്ടായി. ആക്രമണത്തില്‍ നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പാലക്കാട് സിപിഐയുടെ ജില്ലാകമ്മറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. ഇഎംഎസ് സ്മാരക വായനശാലയ്ക്ക് തീയിട്ടു. പലയിടത്തും മാധ്യപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു.

sameeksha-malabarinews

കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപക അക്രമുണ്ടായി. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടച്ചിട്ട കടകളടക്കം ആക്രമിച്ചു. വ്യാപരികള്‍ എത്തിയ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ചു.

തൃശൂര്‍ വാടാനപ്പള്ളിയില്‍ ബിജെപി എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായി.

പൊന്നാനിയില്‍ കട അടപ്പിക്കാനെത്തിയവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. എടപ്പാളില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍സംഘര്‍ഷമുണ്ടായി. തവനൂരില്‍ ഇന്നലെ രാത്രിയില്‍ സിപിഎമ്മിന്റെ ലോക്കല്‍ കമ്മറ്റി ഓഫീസിന് തീയിട്ടിരുന്നു. പലയിടങ്ങളിലും റോഡില്‍ ടയര്‍കത്തിച്ച് സമരക്കാര്‍ ഗതാഗത തടസ്സം സൃഷ്ടിച്ചു. എന്നാല്‍ മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പലയിടത്തും കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!