തന്റെ ഫോണ്‍ പണം കൊടുത്തുവാങ്ങിച്ചത്, കസ്റ്റംസ് പറയുന്നത് കള്ളം: വിനോദിനി

തിരുവനന്തപുരം സന്തോഷ് ഈപ്പന്‍ തനിക്ക് ഫോണ്‍ തന്നുവെന്ന് പറയുന്നത് കള്ളമാണെന്നും തന്റെ കയ്യിലുള്ളത് താന്‍ പണം കൊടുത്ത് വാങ്ങിയ ഫോണ്‍ ആണെന്നും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. സന്തോഷ് ഈപ്പനെ അറിയില്ലെന്നും, സന്തോഷ് ഈപ്പനെ താന്‍ കണ്ടിട്ടില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിനോദിനി ബാലകൃഷ്ണന് ഫോണ്‍ നല്‍കിയിട്ടില്ലെന്ന് സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി. തനിക്ക് വിനോദിനി ബാലകൃഷ്ണനെ അറിയില്ലെന്നും അറിയാത്തായാള്‍ക്ക് താന്‍ എങ്ങിനെ ഫോണ്‍ നല്‍കുമെന്നാണ് സന്തോഷ് ഈപ്പന്‍ ചോദിച്ചു.

സന്തോഷ് ഈപ്പന്‍ വാങ്ങിയ അഞ്ചു ഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിക്കുന്നത് എന്ന കേന്ദ്രഅന്വേഷണ ഏജന്‍സിയെ ഉദ്ദരിച്ച് വന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സന്തോഷ് ഈപ്പന്‍.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •