Section

malabari-logo-mobile

നാട്ടിന്‍പുറത്തെ ക്ലബ്ബുകള്‍ക്കും ഇനി ടൂറിസപദ്ധതിയുടെ ഭാഗമാകാം

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ ഗ്രാമീ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ യൂത്ത്‌ ക്ലബ്ബുകള്‍ വഴി പദ്ധതി തയ്യാറാക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭി...

aboutusമലപ്പുറം: ജില്ലയില്‍ ഗ്രാമീ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ യൂത്ത്‌ ക്ലബ്ബുകള്‍ വഴി പദ്ധതി തയ്യാറാക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ക്ലബ്ബ്‌ ഭാരവാഹികള്‍ക്ക്‌ നടത്തിയ ശില്‌പശാലയിലാണ്‌ ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തത്‌. ഓരോ പ്രദേശത്തെയും ടൂറിസം കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന കേന്ദ്രങ്ങളായി യൂത്ത്‌ ക്ലബ്ബുകളെ മാറ്റും. പ്രദേശിക ജനവിഭാഗങ്ങള്‍ക്ക്‌ ടൂറിസത്തിന്റെ ഗുണം ലഭിക്കുന്ന രീതിയിലുള്ള പദ്ധതികളാണ്‌ തയ്യാറാക്കുന്നത്‌.
യൂത്ത്‌ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പ്രാദേശിക വിവരശേഖരണം നടത്തി ചരിത്ര സ്ഥലങ്ങളും മറ്റും കണ്ടെത്തും. ടൂറിസം വികസനത്തിന്‌ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി വികസനം നടത്തും. പ്രദേശത്ത്‌ ടൂറിസം വികസനത്തിന്‌ സാധ്യതയുള്ള സ്ഥലങ്ങളെ കുറിച്ച്‌ യൂത്ത്‌ ക്ലബ്ബുകള്‍ക്ക്‌ ഡി.ടി.പി.സി യെ അറിയിക്കാം.
യൂത്ത്‌ ക്ലബ്ബുകള്‍ക്കായി ഗൈഡ്‌ കോഴ്‌സുകള്‍ അടക്കമുള്ള തൊഴില്‍ പരിശീലനം നല്‍കും. ക്ലബ്ബുകള്‍ക്ക്‌ രജിസ്‌ട്രേഷന്‍ നല്‍കാനും ഡി.ടി.പി.സിയുടെ പദ്ധതിയുണ്ട്‌. ടൂറിസം കേന്ദ്രങ്ങളുടെ സമീപത്തുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കി അവര്‍ നിര്‍മിക്കുന്ന മൂല്യ വര്‍ധിത ഉത്‌പന്നങ്ങള്‍ ബ്രാന്‍ഡ്‌ ചെയ്‌ത്‌ വില്‌പന നടത്താനും ഡി.ടി.പി.സി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0483 2731504
ശില്‌പശാല ഡി.ടി.പി.സി എക്‌സി. കമ്മിറ്റി അംഗം എം.കെ മുഹ്‌സിന്‍ ഉദ്‌ഘാടനം ചെയ്‌തു. ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ അധ്യക്ഷനായി. കൊണ്ടോട്ടി ഗവ. കോളെജ്‌ ലക്‌ചറര്‍ കെ. അര്‍ഷഖ്‌ ക്ലാസെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!