Section

malabari-logo-mobile

മലപ്പുറം പറയുന്നു 6 മുതല്‍ 10മണി വരെ ടിവി തുറക്കില്ല

HIGHLIGHTS : മലപ്പുറം: കണ്ണീര്‍, കോമാളി സീരിയലുകളൊരുക്കി വീട്ടമ്മമാരെയും കുട്ടകളേയും സാസ്‌ക്കാരിക

malappuaram malabarinewsമലപ്പുറം: കണ്ണീര്‍, കോമാളി സീരിയലുകളൊരുക്കി വീട്ടമ്മമാരെയും കുട്ടകളേയും സാസ്‌ക്കാരിക അപചയത്തിലേക്ക്‌ തള്ളിവിടുന്ന ടെലിവിഷന്‍ ചാനലുള്‍ക്കെതിരെ ഇതാ മലപ്പുറം മോഡല്‍ പ്രതിരോധം തങ്ങള്‍ വൈകീട്ട്‌ ആറുമണി മുതല്‍ രാത്രി പത്ത്‌ മണിവരെ വീടുകളില്‍ ടിവി ഓണ്‍ ചെയ്യില്ലെന്ന്‌ തീരുമാനമെടുത്തിരിക്കുകയാണ്‌ ഇവിടുത്തെ നൂറുകണക്കിന്‌ കുടുംബങ്ങള്‍.

മലപ്പുറം മുനിസിപ്പാലിറ്റിയില്‍ പെട്ട വൈരങ്കോട്‌ ചെമ്മംങ്കടവ്‌ വാര്‍ഡുകളിലുള്‍പ്പെട്ട അഞ്ഞൂറോളം വീടുകളിലാണ്‌ ഇപ്പോള്‍ നാട്ടുകാര്‍ സ്വമേധയ ഈ തീരുമാനമെടുത്തിരിക്കുന്നത്‌. വരും ദിവസങ്ങളില്‍ മുനിസിപ്പാലിറ്റിയിലാകെ ഇത്‌ നടപ്പിലാകുമെന്ന്‌ പ്രതീക്ഷയിലാണ്‌ ഇവര്‍.

sameeksha-malabarinews

ഈ നീക്കത്തിന്‌ നേതൃത്വം നല്‍കിയത്‌ വൈരങ്കോട്‌ ഡിവിഷനിലെ കൗണ്‍സിലര്‍ ഹൈദരലിയും കഴിഞ്ഞ വര്‍ഷം ജൂണ്‍ 27നാണ്‌ തന്റെ വാര്‍ഡില്‍ ഇത്തരം ഒരു ആശയം മുന്‍ നിര്‍ത്തി ഹൈദരലി ഒരു യോഗം വിളിച്ചുകൂട്ടിയത്‌. തുടക്കത്തില്‍ വളരെ കുറച്ച്‌ പേരാണ്‌ ഇതിന്‌ തയ്യാറായതെങ്ങിലും വളരെ പെട്ടന്നുതന്നെ നിരവധി കുടുംബങ്ങള്‍ ഈ സമയത്ത്‌ ടിവി ഉപയോഗിക്കുന്നത്‌ നിര്‍ത്തിവെച്ചു. ഇപ്പോള്‍ ഈ വാര്‍ഡിലെ 400 വീടുകളില്‍ മനഷ്യന്റെ സമയവും ചിന്തയും നശിപ്പിക്കുന്ന കണ്ണീര്‍സീരിയലുകള്‍ക്ക്‌ വിലക്കാണ്‌. വൈരംങ്കോട്ട്‌ ഈ പദ്ധതി വിജയം കണ്ടതോടെയാണ്‌ ചെമ്മംങ്കടവിലും ഈ ആശയത്തിന്‌ സ്വീകര്യത ലഭിച്ചത്‌ ഇപ്പോള്‍ ചെമ്മങ്കടവ്‌ ഡിവിഷനില്‍ നൂറോളം വീടുകളില്‍ ഈ തീരുമാനം നടപ്പിലാക്കിക്കഴിഞു..

തിരഞ്ഞെടുപ്പ്‌ സമയത്ത്‌ പ്രവര്‍ത്തിച്ചപ്പോഴാണ്‌ അയല്‍ക്കാര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തെ എങ്ങിന ഈ സീരിയല്‍ കാണല്‍ തകര്‍ത്തത്‌ തിരച്ചറിഞ്ഞതെന്ന ഹൈദരലി പറഞ്ഞു. പഴയകാലത്തെ സൗഹൃദവും മനുഷ്യബന്ധങ്ങളും തിരിച്ചുപിടിക്കാന്‍ അടിയന്തരമായി ടിവിസീരിയലുകളെ പ്രതിരോധിക്കണമെന്ന്‌ താന്‍ തിരിച്ചറിയുകയും അത്‌ മറ്റള്ളവരുമായി പങ്കുവെക്കുകയുമായിരുന്നെന്ന്‌ ഹൈദരലി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കിടിയില്‍ ഇതിന്റെ ഗുണ്‌ഫലം അനുഭവിച്ച്‌ തുടങ്ങിയെന്ന്‌ അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!