പരപ്പനങ്ങാടി ,നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ വില്ലേജ് ഓഫിസ് ധര്‍ണ നടത്തി

പരപ്പനങ്ങാടി :പരപ്പനങ്ങാടി ,നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ വില്ലേജ് ഓഫിസ് ധര്‍ണ നടത്തി.സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റ് പ്രഖ്യാപനത്തിനെതിരെയും നികുതി വര്‍ധനവിനെതിരെയും പ്രതിഷേധിച്ചാണ് ധര്‍ണ നടത്തിയത് .

പരപ്പനങ്ങാടി വില്ലേജ് ഓഫിസ് ധര്‍ണ ബ്ലോക്ക്‌കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍ വെന്നിയൂര്‍ ഉല്‍ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് വിപി ഖാദര്‍ അദ്ധ്യക്ഷം വഹിച്ചു .പി എ ലത്തീഫ് ,എം അനീഷ് കുമാര്‍ ,പിവി മുസ്തഫ ,ടീവി സുചിത്രന്‍ ,മുനിസിപ്പല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ബിപി ഷാഹിദ ,ഷാജി പാലക്കല്‍, കെ ഗംഗാധരന്‍ ,സി ബാലഗോപാലന്‍ ,യുവി സുരേന്ദ്രന്‍ ,കെപി കോയ സിദ്ദിഖ് ,നാസര്‍ ജമാല്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി .

നെടുവ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നെടുവ വില്ലേജ് ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ ഡിസിസി സെക്രട്ടറി ഒ രാജന്‍ ഉല്‍ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് സുധീഷ് പാലശ്ശേരി അദ്ധ്യക്ഷം വഹിച്ചു .ഡിസിസി മെമ്പര്‍ കെപി ഷാജഹാന്‍ ,എന്‍പി ഹംസക്കോയ ,കാട്ടുങ്ങല്‍ മുഹമ്മദ്കുട്ടി ,പാണ്ടി അലി ,ഷെഫീഖ് പുത്തരിക്കല്‍ തുടങ്ങായവര്‍ സംസാരിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top