മൂന്നാര്‍ മാട്ടുപെട്ടിയില്‍ ബസ്സ് മറിഞ്ഞു രണ്ട് മരണം;നിരവധി പേര്‍ക്ക് പരിക്ക്

മൂന്നാര്‍ മാട്ടുപെട്ടിയില്‍ ബസ്സ് മറിഞ്ഞു രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നാറില്‍ നിന്ന് വട്ടവടയിലേക്കുള്ള റോഡില്‍ എക്കോ പോയിന്റിന് സമീപം അമിതവേഗതയില്‍ എത്തിയ ബസ് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

ബസ്സില്‍ 37 പേരിണ്ടായിരുന്നു വെന്നാണ് വിവരം. കന്യാകുമാരിയില്‍ നിന്നുള്ള യാത്ര സംഗമാണ് അപകടത്തില്‍ പെട്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top