വിലങ്ങാട് ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ അധ്യാപകന്റെ മൃതദേഹം കണ്ടെടുത്തു

ചൊവ്വാഴ്ച അര്‍ധരാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ കുമ്പളച്ചോല ഗവ. എല്‍പിസ് കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ മഞ്ഞച്ചിളി സ്വദേശി കുളത്തിങ്കല്‍ മാത്യു എന്ന മത്തായിയുടെ (59)
അധ്യാപകന്റെ മൃതദേഹം കണ്ടെടുത്തു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ താഴ്ചയില്‍ പുഴ അടിവാരത്തിലാണ് മൃതദേഹം കണ്ടെടുത്തത്. പുഴയോട് ചേര്‍ന്ന ആളൊഴിഞ്ഞ പറമ്പില്‍ ഒഴുകിയെത്തിയ കൂറ്റന്‍ മരത്തടികള്‍ക്കിടയില്‍ ചെളിയില്‍ പുണ്ട നിലയിലായിലായിരുന്നു മൃതദേഹം.വിലങ്ങാട്ട് കയറ്റിറക്ക് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. എന്‍ഡിആര്‍എഫ് അഗ്‌നി രക്ഷാസേന അംഗങ്ങളും ചേര്‍ന്ന് മണിക്കൂറിലധികം കഠിന പരിശ്രമം നടത്തിയാണ് പുറത്തെടുത്തത്

ചൊവ്വാഴ്ച അയല്‍വാസികളെ രക്ഷിക്കാന്‍ സുഹൃത്തുക്കളായ വിലങ്ങാട്
സെന്റ് ജോര്‍ജ് സ്‌കൂള്‍ അധ്യാപകനും അയ്യന്‍മലയിലെ സച്ചിനു മൊപ്പം ഇറങ്ങിത്തിരിച്ചപ്പോഴാണ് മാത്യുവിനെ കാണാതായത് .അയല്‍ക്കാരെ വീടുകളില്‍നിന്ന് സുരക്ഷിതമായി മാറ്റി തിരിച്ചുവരുന്നതിനിടെ മഴ ശക്തമായ പ്പോള്‍ കടത്തിണ്ണയില്‍ കയറിനിന്നതായിരുന്നു. രക്ഷപ്പെടുത്താന്‍ സുഹൃത്തുക്കള്‍ കയറുമായെത്തി , അത് നല്‍കുന്നതിനിടെയാണ് വിണ്ടും ഉരുള്‍പൊട്ടിയത്. കടയ്ക്ക് മുകളിലേക്ക് പാറക്കല്ലുകളും വെള്ളവും ശക്തമായി പതിച്ചതാടെയാണ് മാത്യുവിനെ കാണാതായത്.

എഡിഎം അന്‍വര്‍ സാദ ത്ത്, നാദാപുരം ഡിവൈഎസ് ചി എപി ചന്ദ്രന്‍ തുടങ്ങിയവരു ടെ നേതൃത്തില്‍ വളയം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.ഭാര്യ ഷൈനി, മക്കള്‍ അഖില്‍ മാത്യു, അജില്‍ മാത്യു (ഇരുവരും കാനഡ).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top