പരപ്പനങ്ങാടി: ചെട്ടിപ്പടി തട്ടാന്‍കണ്ടി ശ്രീ അയ്യപ്പക്ഷേത്ര
ത്തിലെ വിളക്കുത്സവം കൊടിയേറി. ക്ഷേത്രം കാരണവര്‍ ടി.കെ.ബാബുരാജ്, കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.
വി ടി ശിവദാസന്‍, ടി കെ വിക്രമന്‍, ടി.കെ. ഗോകുല്‍ദാസ്, ഗുരുസ്വാമിമാരായഎം.കെ. സുരേന്ദ്രന്‍, മനോഹരന്‍ കാരാട്ട്, മലയില്‍ ഷാജി തുടങ്ങിയവര്‍ സന്നിഹിതരായി.
ഫെബ്രുവരി 8 ന് ശനിയാഴ്ചയാണ് വിളക്കുത്സവം പുലര്‍ച്ചെ അഞ്ചിന് ഗണപതി ഹോമം, ചെണ്ടമേളം, ഉച്ചപൂജ, ഉച്ച ക്ക് 12ന് അന്നദാനം വൈകിട്ട് പാലക്കൊമ്പ് എഴുന്നെള്ളത്ത്, അയ്യപ്പന്‍ പാട്ടും പൊലിപ്പാട്ടും,ആദി യോഗ യോഗാ ഗുരുകുലം അവതരിപ്പിക്കുന്ന കൈ കൊട്ടിക്കളി, കാവ്യകോയംകുളത്തിന്റെ തിരുവാതിരക്കളി , രാത്രി 10ന് അമ്പലപ്പുഴ സാരഥിയുടെ നാടകം ‘രണ്ട് ദിവസം ‘ എന്ന നാടകവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.




