കേന്ദ്ര അവഗണനക്കെതിരെ പ്രതിഷേധവുമായി അംഗനവാടി വര്‍ക്കേഴ്‌സ് & ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍

വള്ളിക്കുന്ന്:കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിലും, അംഗനവാടി ജിവനക്കാര്‍ക്ക് ഒരു ആനുകൂല്യവും പ്രഖ്യാപിക്കാത്ത കേന്ദ്ര ഗവണ്‍മെന്റ് വഞ്ചനക്കെതിരെ പ്രതിഷേധിക്കാന്‍ അരിയല്ലൂര് മീനാകുമാരി നഗറില്‍ വെച്ച് നടന്ന അംഗനവാടി വര്‍ക്കേഴ്‌സ് & ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍(CITU) തിരൂരങ്ങാടി അഡീഷണല്‍ പ്രോജക്ട് സമ്മേളനം തീരുമാനിച്ചു.

സമ്മേളനം സിഐടിയു സംസ്ഥാന കമ്മറ്റി വി പി സോമസുന്ദരന്‍ ഉല്‍ഘാടനം ചെയ്തു. പി സി ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ശാലിനി പ്രവര്‍ത്തന റിപ്പോര്‍ട്ടും അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി ടി രജിത സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ജില്ലാപ്രസിഡന്റ് സി ഉണ്ണീപാര്‍വ്വതി, സിഐടിയു ഏരിയാ സെക്രട്ടറി പ്രിന്‍സ് കുമാര്‍ പി, ജില്ലാ ട്രഷറര്‍ എം പ്രീതാറാണി. എ കെ പ്രഭീഷ് എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പി വിനീഷ് സ്വാഗതവും. കെ ടി അംബിക നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top