പരപ്പനങ്ങാടി: കൊടപ്പാളിപ്രതാപ് നഗറിലെ കൊല്ലംതൊടി
ശ്രീ ഭഗവതിക്ഷേത്ര ഉത്സവത്തിന് കൊടിയേറി.
സെക്രട്ടറി യു.എന്‍.ശ്രീനിവാസന്‍ ,മുന്‍ പ്രസിഡന്റ് കെ.സുരേന്ദ്രന്‍,ആഘോഷ കമ്മറ്റി സെക്രട്ടറികെ.രാജേഷ് എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. ചെറമംഗലം മനക്കല്‍ ശ നാരായണന്‍ നമ്പൂതിരിയുടെ
കാര്‍മികത്വത്തില്‍ ഉത്സവാഘോഷപരിപാടികള്‍ഫെബ്രുവരി 7-ന് വെള്ളിയാഴ്ച നടക്കും.
ദേവീസഹസ്രനാമപാരായണം, പൊങ്കാല, അന്നദാനം, വൈകിട്ട്
ചെട്ടിപ്പടി പുത്തന്‍ തെരു മഹാഗണപതി ക്ഷേത്രത്തില്‍നിന്നുള്ള താലപ്പൊലി എഴുന്നള്ളത്ത് ,പ്രഭാഷണം, തായമ്പക കൊല്ലംതൊടിശ്രീ ഭഗവതിക്ഷേത്ര മാതൃസമിതിയുടെ തിരുവാതിര, ഗുരുതി, കൊല്ലം അനശ്വരയുടെ നാടകം – അന്നാ ഗാരേജ് തുടങ്ങിയവ ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.




