Section

malabari-logo-mobile

വികസിത ഭാരത സങ്കല്‍പ്പ യാത്ര പരപ്പനങ്ങാടിയില്‍ പര്യടനമാരംഭിച്ചു

HIGHLIGHTS : viksit bharata sankalpa yatra started in Parappanangadi

പരപ്പനങ്ങാടി:വികസിത ഭാരത സങ്കല്‍പ്പ യാത്ര പരപ്പനങ്ങാടിയില്‍ പര്യടനം തുടങ്ങി .
രാവിലെ 10 മണിക്ക് പരപ്പനങ്ങാടി ജംഗ്ഷനിലും ഉച്ചക്ക് 2.30 ന് ചെട്ടിപ്പടി ജംഗ്ഷനിലും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ വിശദീകരിച്ച് പരിപാടി സംഘടിപ്പിച്ചു.
പരപ്പനങ്ങാടി ജംഗ്ഷനിലെ സങ്കല്‍പ്പ യാത്രാസംഗമം നഗരസഭാ കൗണ്‍സിലര്‍ സി. ജയദേവന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ലീഡ് ബാങ്ക് മാനേജര്‍ എം.എ. ടിറ്റന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ ഒ.സുമിറാണി ,എം .ദീപ ,കൃഷി ഭവന്‍ പ്രതിനിധി സി.സമീര്‍,
കാനറാ ബാങ്ക് മാനേജര്‍ എസ്.സുനില്‍, സി.എഫ്.എല്‍. അസോസിയേറ്റ് കദീജ എന്നിവര്‍ വിവിധ പദ്ധതികളെക്കുറിച്ച് വിവരിച്ചു.എസ്ബിഐ മാനേജര്‍ കെ. സാഗി, പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ ഒ. ജിതിന്‍ എന്നിവര്‍ സംസാരിച്ചു.

ഉച്ചക്ക് 2.30 ന് ചെട്ടിപ്പടിയില്‍ നടന്ന പരിപാടിയില്‍ എസ് ബി ഐ ചെട്ടിപ്പടി ബ്രാഞ്ച് മാനേജര്‍ രമ്യ പി .എം സ്വാഗതം പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ ഒ.സുമിറാണി അദ്ധ്യക്ഷയായി നഗരസഭാ കൗണ്‍സിലര്‍ സി .ജയദേവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ഫെഡറല്‍ ബാങ്ക് മാനേജര്‍ ജിതേഷ്, ഖദീജ, ഇസാഫ് പരപ്പനങ്ങാടി ബ്രാഞ്ച് മാനേജര്‍ സബിത തുടങ്ങിയവര്‍ സംസാരിച്ചു.കേന്ദ്രസര്‍ ക്കാരിന്റെ പ്രധാന വായ്പ പദ്ധതികള്‍, ഇന്‍ഷുറന്‍സ് സുരക്ഷാ പദ്ധതികള്‍ തുടങ്ങിയവയെ കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വികസിത് ഭാരത് സങ്കല്‍പ്പ യാത്ര പുരോഗമിക്കുന്നത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!