Section

malabari-logo-mobile

കാലിക്കറ്റ് സർവകലാശാലാ; എഞ്ചിനീയറിംഗ്  കോളേജിലേക്ക് ബസ് സർവീസ് 

HIGHLIGHTS : University of Calicut; Bus service to Engineering College


എഞ്ചിനീയറിംഗ്  കോളേജിലേക്ക് ബസ് സർവീസ്

 

തേഞ്ഞിപ്പലം കോഹിനൂറിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍റ് ടെക്നോളജിയിലെ വിദ്യാർത്ഥികൾക്ക് ഗതാഗതസൗകര്യത്തിനായി കരാറടിസ്ഥാനത്തിൽ ബസ് സർവീസ് നടത്തുവാൻ താല്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ വിളിച്ചു. വിശദവിവരങ്ങൾ www.uoc.ac.in, www.cuiet.infoഎന്നീ വെബ്സൈറ്റുകളിൽ ലഭിക്കുന്നതാണ്. Phone No:- 9188400223.

sameeksha-malabarinews

 

ഓഡിറ്റ് കോഴ്സ് പരീക്ഷ

 

കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം CBCSS – 2022 പ്രവേശനം ബി.എ. / ബി.കോം. / ബി.ബി.എ. വിദ്യാർത്ഥികളുടെ ഒന്ന്, രണ്ട് സെമസ്റ്ററുകളുടെ ഭാഗമായിട്ടുള്ള ഓഡിറ്റ് കോഴ്സ് പരീക്ഷ ജനുവരി 31 മുതൽ ഫെബ്രുവരി 3 വരെയും CBCSS – 2019 പ്രവേശനം ബി.എ. / ബി.എസ് സി. / ബി.കോം. / ബി.ബി.എ. & 2021 പ്രവേശനം ബി.എ. / ബി.കോം. / ബി.ബി.എ. വിദ്യാർത്ഥികളുടെ ഒന്ന് മുതൽ നാല് വരെ സെമസ്റ്ററുകളുടെ ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 5, 7, 8 തീയതികളിലുമായി ഓൺലൈനിൽ നടത്തുന്നതാണ്. സമയക്രമം വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിൽ.

 

അപേക്ഷാ തീയതി നീട്ടി

 

വിദൂര വിദ്യാഭ്യാസ വിഭാഗം അഞ്ചാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. (CBCSS & CUCBCSS) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് പുതുക്കിയ വിജ്ഞാപനം പ്രകാരം ജനുവരി 27 വരെ അപേക്ഷിക്കാം.

 

പരീക്ഷാ അപേക്ഷാ

 

ഒന്നാം സെമസ്റ്റർ രണ്ട് വർഷ ബി.പി എഡ്. (2021 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 5 വരെയും 180/- രൂപം പിഴയോടെ ഫെബ്രുവരി 8 വരെയും അപേക്ഷിക്കാം.

 

മൂന്നാം സെമസ്റ്റർ എം.പി എഡ്. (2019 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 5 വരെയും 180/- രൂപം പിഴയോടെ ഫെബ്രുവരി 8 വരെയും അപേക്ഷിക്കാം.

 

പരീക്ഷാ ഫലം

 

എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 6 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!