Section

malabari-logo-mobile

ജോലിയില്‍ നിന്ന് വിരമിക്കുന്ന ദിവസം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായി വിമുക്ത ഭടനായ വള്ളിക്കുന്ന് സ്വദേശി

HIGHLIGHTS : On the day of his retirement, Vallikun native, who is an ex-serviceman, did life-giving activities

വള്ളിക്കുന്ന് :ജോലിയില്‍ നിന്ന് വിരമിക്കുന്ന ദിവസം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായി എസ് ബി. ഐ. ജീവനകാരനായ വിമുക്ത ഭടന്‍ വള്ളിക്കുന്ന് സ്വദേശി. അത്താണിക്കല്‍ ചോപ്പന്‍കാവ് സ്വദേശി പറമ്പില്‍ വേലായുധന്‍ ആണ് വിരമിക്കുന്ന ദിവസം വേറിട്ട കാരുണ്യ പ്രവര്‍ത്തനവുമായി രംഗത്ത് എത്തിയത്. 17 ാ മത്തെ വയസില്‍ ആണ് ആര്‍മിയില്‍ ജോലിയില്‍ പ്രേവേശിച്ചത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സൈനിക സേവനത്തിനു ശേഷം 1999 ല്‍ വിരമിച്ചു. നാട്ടില്‍ എത്തിയ ഉടനെ ബി. എസ്. എന്‍. എലില്‍ ജോലിയില്‍ പ്രേവേശിച്ചു അഞ്ച് വര്‍ഷത്തിന് ശേഷം അന്നത്തെ എസ്. ബി. ടി യില്‍ ജോലി കിട്ടി.21 വര്‍ഷത്തെ സേവനത്തിനു ശേഷം എസ്. ബി. ഐ. യില്‍ നിന്ന് അസോസിയേറ്റ് ആയാണ് വിരമിക്കുന്നത്.

sameeksha-malabarinews

വിരമിക്കുന്ന ദിവസമാണ് കൂടുതല്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി തുടക്കമിട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന 300ഓളം രോഗികള്‍ക്കും കൂട്ടിരിപ്പ് കാര്‍ക്കും ഭക്ഷണമെത്തിച്ചും വള്ളിക്കുന്നിലെ പ്രമുഖ ജീവ കാരുണ്യ സംഘടനയായ കാരുണ്യ സ്വയം സഹായ സംഘത്തിന് മെഡിക്കല്‍ ഉപകരണങ്ങളും നല്‍കിയുമാണ് ഈ വള്ളിക്കുന്ന് സ്വേദേശി ജീവ കാരുണ്യ മാതൃകയായത്.

കടലുണ്ടി പിഷാരിക്കല്‍ ശ്രീ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ നിന്നാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വമിട്ടത്. നവരാത്രി ആഘോഷ വേളകളില്‍ കാന്‍സര്‍ രോഗികള്‍ക്കും കിഡ്‌നി രോഗികള്‍ക്കും സഹായമെത്തിക്കാന്‍ ഇയാള്‍ ശ്രദ്ധിക്കാറുണ്ട്.രാവിലെ വള്ളിക്കുന്ന് വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ഭാര്യ മിനി, മക്കളായ അഖില്‍, അമൃത മരുമക്കളായ നിനേഷ്, ആതിര ഉള്‍പ്പെടെയുള്ള കുടുബാംഗങ്ങള്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!