Section

malabari-logo-mobile

കുട്ടികള്‍ക്ക് ക്ലാസെടുത്ത് താനൂര്‍ എം.എല്‍.എ; വിജയമായി ‘വിജയരഥം’

HIGHLIGHTS : താനൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ വിജയരഥം പരിപാടിയുമായി ബന്ധപ്പെട്ട് പഠന നിലവാരം മെച്ചപ്പെടുത്താന്‍ കുട...

താനൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ വിജയരഥം പരിപാടിയുമായി ബന്ധപ്പെട്ട് പഠന നിലവാരം മെച്ചപ്പെടുത്താന്‍ കുട്ടികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് താനൂര്‍ എം.എല്‍.എ വി.അബ്ദുറഹിമാന്‍.

മണ്ഡലത്തിലെ സ്‌കൂളുകളില്‍ പത്താം ക്ലാസ്സിലും പ്ലസ്ടുവിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഊര്‍ജ്ജം പകരുവാനും ഉന്നത വിജയം കരസ്ഥമാക്കുന്നതിനും എം.എല്‍.എ ഓരോ സ്‌കൂളുകളിലും നേരിട്ടെത്തി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. പാഠഭാഗങ്ങളില്‍ അവലോകനം, പഠനപുരോഗതി എന്നിവ ചര്‍ച്ച ചെയ്തു. വൈകീട്ടും അവധി ദിവസങ്ങളിലും പഠനം നടത്തുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു. ഓരോ സ്‌കൂളിലും വെവ്വേറെ രീതിയിലുള്ള പരിപാടികളായിട്ടാണ് ആസൂത്രണം ചെയ്തത്.
ഇനിയുള്ള ദിവസങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും സമ്മര്‍ദ്ദമില്ലാതെ പരീക്ഷകളെ കാണണമെന്നും എം.എല്‍.എ വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു.
ഫിഷറീസ്, രായിരിമംഗലം, നിറമരുതൂര്‍, കാട്ടിലങ്ങാടി, ദേവധാര്‍ എന്നീ സ്‌കൂളുകളാണ് സന്ദര്‍ശിച്ചത്. എം.എല്‍.എയോടൊപ്പം ഡി.ഇ.ഒ അജിത കുമാരി, എ.ഇ.ഒ രമേശന്‍, ഗോപാലകൃഷ്ണന്‍, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ ജോബി പുതുക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!