Section

malabari-logo-mobile

ഫിലിംസൊസൈറ്റികളുടെ ഓര്‍മ്മകളുണര്‍ത്തി നവജീവന്‍ ടൂറിംഗ് ടാക്കീസ യാത്ര തുടങ്ങി

HIGHLIGHTS : പരപ്പനങ്ങാടി:  ജനകീയ സിനിമാപ്രവര്‍ത്തനങ്ങളുടെ കരുത്തായിരുന്ന ഫിലിംസൊസൈറ്റികളുടെ ഗൃഹാതുരത്വമുണര്‍ത്തി നവജീവന്‍ വായനശാലയുടെ കീഴിലുള്ള നവജീവന്‍ ഫിലിം ...

പരപ്പനങ്ങാടി:  ജനകീയ സിനിമാപ്രവര്‍ത്തനങ്ങളുടെ കരുത്തായിരുന്ന ഫിലിംസൊസൈറ്റികളുടെ ഗൃഹാതുരത്വമുണര്‍ത്തി,  നവജീവന്‍ വായനശാലയുടെ കീഴിലുള്ള നവജീവന്‍ ഫിലിം ക്ലബ്ബിന്റെ ടൂറിംഗ് ടാക്കീസ് യാത്ര തുടങ്ങി. എഴുപതുകളിലും എണ്‍പതുകളിലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമായിരുന്ന പരപ്പനങ്ങാടിയില്‍ വീണ്ടും സിനമാസ്വാദകര്‍ക്ക് വേദിയൊരുക്കുയാണ് നവജീവന്‍ വായനശാല.

ടൂറിങ്ങ് ടാക്കീസിന്റെ ആദ്യ പ്രദര്‍ശനം പരപ്പനങ്ങാടി ചിറമംഗലത്ത് നടന്നു.
ആദ്യകാല ഒഡേസ പ്രവര്‍ത്തകനും അമ്മ അറിയാന്‍ എന്ന ജനകീയസിനിമയുടെ അണിയറ പ്രവര്‍ത്തകരിലൊരാളുമായ സി.എം.യജ്ഞമൂര്‍ത്തി ആദ്യപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വേദിയില്‍ പ്രാദേശിക സിനിമാ പ്രവര്‍ത്തകന്‍ മുസ്തഫ മുഹമ്മദിനെ ആദരിച്ചു.അദ്ദേഹത്തിന്റെ ഹ്രസ്വചിത്രം ബിയോണ്ട് ദി ഗോളിന്റെ പ്രദര്‍ശനവും നടന്നു.

sameeksha-malabarinews

എഴുത്തുകാരന്‍ റഷീദ് പരപ്പനങ്ങാടി, ടി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.കെ.പി.മനീഷ് അധ്യക്ഷത വഹിച്ചു.ഡോ.അശ്വതി. കെ.പി.നന്ദി പറഞ്ഞു.

തുടര്‍ന്ന് ചൈനീസ് ചലച്ചിത്രമായ ‘ഗെറ്റിംഗ് ഹോം’ന്റെ പ്രദര്‍ശനവും നടന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!