Section

malabari-logo-mobile

തിരൂര്‍ പുറത്തുര്‍ ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 14ന്

HIGHLIGHTS : തിരു : സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. മ...

തിരു : സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു.
മലപ്പുറം ജില്ലയിലെ തിരൂര്‍ ബ്ലോക്കിലെ പുറത്തൂര്‍ ഡിവഷനില്‍ ഫെബ്രുവരി 14ന് ഉപതെരഞ്ഞെടുപ്പ് നടക്കും.
യുഡിഎഫ് അംഗമായിരുന്ന ടി.പി അശോകന്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.നിലവില്‍ ഈ ബ്ലോക്ക് ഡിവിഷനില്‍ പെട്ട പത്തുഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ അഞ്ചുവീതം ഇരുമുന്നണികളുമാണ് ജയിച്ചത്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 22 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, കൊല്ലം ജില്ലയില്‍ ഒന്നും, മലപ്പുറത്തെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂര്‍ ജില്ലയിലെ ഒന്നും നഗരസഭ വാര്‍ഡുകളിലും എറണാകുളം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലുമാണ് ഫെബ്രുവരി 14-ന് ഉപതിരഞ്ഞെടുപ്പ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!