അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യം;കണ്ടത് സവര്‍ണ്ണ ഐക്യം;വെള്ളാപ്പള്ളി

കോട്ടയം: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് മഹാ ഭാഗ്യമായെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ഇന്നലെ അവിടെ ഉണ്ടായത് ഹിന്ദു ഐക്യമൊന്നുമല്ലെന്നും ഈഴവരോ പട്ടികജാതിക്കാരോ അവിടെ കണ്ടില്ല. പിന്നോക്കക്കാരയവര്‍ ഒന്നും പങ്കെടത്തിട്ടില്ല. സവര്‍ണ ഐക്യമാണ് തിരുവനന്തപുരത്ത് കണ്ടെതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആത്മീയതയുടെ മറവില്‍ രാഷ്ട്രീയം ഉണ്ട്. ബിജെപിയ്ക്ക് അനുകൂലനിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. വീണുകിട്ടിയ അവസരം മുതലാക്കുകയാണെന്നും അദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ അയ്യപ്പനല്ല വിഷയം രാഷ്ട്രീയമാണെന്ന് ശ്രീധരന്‍പിള്ള നേരത്തെതന്നെ വ്യക്തമാക്കിയതാണെന്നും അദേഹം പറഞ്ഞു.

Related Articles