പറപ്പൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

കോട്ടക്കല്‍: പറപ്പൂര്‍ പഞ്ചായത്തില്‍ പുതുതായി നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയത് വികസനത്തിന് സഹായകമായെന്ന്
സ്പീക്കര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ തദ്ദേശ
സ്ഥാപനങ്ങള്‍ സേവനം നല്‍കുന്നതില്‍ എന്നും മുന്നിലാണ്. ഐ.എസ്.ഒ
സര്‍ട്ടിഫിക്കേഷന്‍ അടക്കം നേടി മാതൃകയാവുന്ന പ്രവര്‍ത്തനമാണ്
സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വയോജനങ്ങള്‍ക്കായി പഞ്ചായത്ത് നല്‍കുന്ന കട്ടില്‍ കെ എന്‍ എ ഖാദര്‍ എംഎല്‍ എ വിതരണം ചെയ്തു. അങ്കണവാടി നിര്‍മിക്കാന്‍ സ്ഥലം ദാനം ചെയ്ത ഇബ്രാഹിം ഹാജി, പ്രളയ സമയത്ത് സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ച പറപ്പൂര്‍ വില്ലേജ് ഓഫീസര്‍ പി.ടി സുരേഷ് കുമാര്‍, അധ്യാപക അവാര്‍ഡ് ജേതാക്കളായ രഘുനാഥന്‍, സി കെ അഹമ്മദ് കുട്ടി, രാജ്മോഹന്‍ മാസ്റ്റര്‍ എന്നിവരെ
സ്പീക്കര്‍ ആദരിച്ചു.

പരിപാടിയില്‍ കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി, വൈസ് പ്രസിഡന്റ് നസീറ തൂമ്പത്ത്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top