ഗൂഗിള്‍ മാപ്പ് പണിതന്നു : താനൂരില്‍ കാര്‍ ഓടിക്കയറിയത് പഴയ റെയില്‍ക്രോസിലേക്ക്

താനൂര്‍ താനൂരില്‍ ആലപ്പുഴയിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനം വഴിമാറി അപകടത്തില്‍ പെട്ടു. ഞായറാഴ്ച രാത്രി എട്ടരയോടെ ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കാറാണ് ദേവധാര്‍ ടോള്‍ ബുത്തിനടുത്തുനിന്ന് വഴിമാറി പഴയ റെയില്‍വേ ലെവല്‍ക്രോസിനടുത്തേക്ക് സഞ്ചരിച്ചത്. പെട്ടന്ന് റോഡ് അവസാനിച്ചതോടെ പരിഭ്രാന്തിയലായ ഡ്രൈവര്‍ തൊട്ടടുത്ത മണല്‍കൂനയിലേക്ക് കാറിടിച്ച് നിര്‍ത്തുകയായിരുന്നു.

കാര്‍ മണല്‍കൂനയില്‍ ഇടിച്ചുനിന്നതുകാരണം വലിയ അപകടം ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന കുട്ടിക്ക് നിസ്സാരമായ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

കാറില്‍ സഞ്ചരിച്ചിരുന്നവര്‍ ഗൂഗിള്‍ മാപ്പ് നോക്കിയാണത്രെ വാഹനമോടിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് വാഹനം വഴിമാറിപ്പോയതെന്ന് പറയുന്നു. ഇവിടെ യാതൊരുവിധ മുന്നറിയിപ്പ് ബോര്‍ഡുകളും ഇല്ലാത്തത് അപകടസാധ്യത വിളിച്ചുവരുത്തുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു.

Share news
error: Content is protected !!
Scroll to Top