ലണ്ടന്‍: 2014ല്‍ നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ഇലട്രോണിക്‌സ് വോട്ടിങ്ങ് യന്ത്രങ്ങളെ അട്ടിമറിക്കാന്‍ സഹായിച്ചത് പ്രമുഖ വ്യവസായ ഗ്രൂപ്പായ റിലയന്‍സ് ആണെന്ന് യുഎസ് ഹാക്കര്‍ ഷൂജയുടെ വെളിപ്പെടുത്തല്‍.
റിലയന്‍സിന് ബിജെപിക്ക് അനുകൂലമായി ഡാറ്റ ട്രാന്‍സ്മിറ്റ് ചെയ്യാനുളള നെറ്റ് വര്‍ക്ക് ഉണ്ടെന്നും ഇന്ത്യയിലെ ഒമ്പത് സ്ഥലങ്ങളില്‍ വെച്ചാണ് ഇത്തരം സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതെന്നും ഷൂജ വെൡപ്പെടുത്തുന്നു.
യൂറോപ്പിലെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കര്‍ ഷൂജോയുടെ വെളിപ്പെടുത്തല്‍.
പരിപാടിയില്‍ വോട്ടിങ്ങ് യന്ത്രം ഹാക്ക് ചെയ്യുന്ന രീതിയും ഹാക്കര്‍ പ്രദര്‍ശിപ്പിച്ചു.
എന്നാല്‍ ഹാക്കറുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തുവന്നു. ഇലട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളില്‍ ക്രമക്കേട് കാണിക്കാനാകില്ലെന്ന നിലപാടിില്‍ ഉറച്ചുനില്‍ക്കുന്നതായി കമ്മീഷന്‍ വെളിപ്പെടുത്തി.



