പരപ്പനങ്ങാടിയില്‍ മുസ്ലിംലീഗ് നേതാവിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു

പരപ്പനങ്ങാടി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അഗ്‌നിക്കിരയാക്കി. മുസ്ലിംലീഗ് നേതാവും എസ്ടിയു മണ്ഡലം ട്രഷററുമായ ചേക്കാലി അബദുള്‍ റസാഖന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പള്‍സര്‍ ബൈക്കാണ് കത്തിച്ചത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം നടന്നത്. വീട്ടുകാര്‍ ഉണര്‍ന്നു നോക്കുമ്പോഴേക്കും ബൈക്ക് പൂര്‍ണമായും കത്തി നശിച്ചിരുന്നു. ബൈക്കിന് സമീപത്തു നിന്നും കത്തിക്കാന്‍ ഉപയോഗിച്ച പെട്രോളിന്റെ കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

പരപ്പനങ്ങാടിയുടെ തീരദേശത്ത് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിരുന്നു. ഈ കേസുകളിലെ പ്രിതകളെ കണ്ടെത്തുന്നതില്‍ പോലീസ് കടുത്ത ഉദാസീനതയാണ് കാണിച്ചത്. ഇതാവാം വീണ്ടും തീരദേശത്തെ അശാന്തമാക്കാന്‍ ഇത്തരത്തിലുള്ള അക്രമണങ്ങള്‍ വഴിവെക്കുന്നതെന്ന് സമാധാനപ്രേമികളായ നാട്ടുകാര്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top