കക്കാട് ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ട അമ്മയെയും മകളെയും ആശുപത്രിയിലെത്തിച്ച് പിസി ജോര്‍ജ്ജ് എംഎല്‍എ

തിരൂരങ്ങാടി: കക്കാട് ജംങ്ഷനില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു. ഇവരെ അതുവഴി പോവുകയായിരുന്ന പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജും മകനും തങ്ങളുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി മുഹമ്മദ് റാഫിയുടെ ഭാര്യ നുസ്‌റത്ത്(26), മകള്‍ ഫാത്തിമ ത്വയ്ബ (7) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച വൈകീട്ടാണ് അപകടം സംഭവിച്ചത്. എംഎല്‍എ പെരുവള്ളൂരില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപകടം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ എംഎല്‍എയും മകന്‍ ഷോണ്‍ ജോര്‍ജ്ജും വാഹനം നിര്‍ത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top