Section

malabari-logo-mobile

തൊഴിലവസരം

HIGHLIGHTS : അപ്രന്റീസ് ട്രെയിനി നിയമനം പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക്ക് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് അപ്രന്റീസ് ട്രെയിനികളെ

അപ്രന്റീസ് ട്രെയിനി നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക്ക് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നു. സമീപ പ്രദേശത്തുള്ള ബി.ടെക് സിവില്‍ എഞ്ചിനീയറിങ്, ഡിപ്ളോമ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക്കില്‍ നേരിട്ട് ഹാജരാകണം. ബി.ടെക് യോഗ്യതയുളളവര്‍ക്ക് 4984 രൂപയും, ഡിപ്ളോമ യോഗ്യതയുളളവര്‍ക്ക് 3542 രൂപയും പ്രതിമാസം സ്‌റ്റൈപന്റ് ലഭിക്കും. ഫോണ്‍. 04933 227253.

എടയൂര്‍ കൃഷി ഭവനില്‍ കാര്‍ഷിക കര്‍മ്മസേനയില്‍ അവസരം
എടയൂര്‍ കൃഷിഭവനിലെ കാര്‍ഷിക കര്‍മ്മസേനയില്‍ സേവനവ്യവസ്ഥയില്‍ 35 ടെക്നീഷ്യ•ാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കായിക ക്ഷമതാ പരീക്ഷ, തൊഴില്‍ വൈദിഗ്ദ്ധ്യ-പ്രവൃത്തി പരിചയ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷകന്‍ എടയൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരനും 18 വയസ്സ് പൂര്‍ത്തിയായവരും 55 കഴിയാത്തവരുമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത-നാല് മുതല്‍ 10 ക്ലാസ്സ് വരെ. താത്പര്യമുള്ളവര്‍ ജനുവരി 28 നകം വയസ്, ജാതി, മതം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കൃഷി ഓഫീസര്‍, കൃഷി ഭവന്‍, എടയൂര്‍ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷന്‍ നിര്‍ദ്ദിഷ്ട പഞ്ചായത്തില്‍ സ്ഥിരതാമസക്കാരനാണെന്നു തെളിയിക്കുന്നതിനുള്ള രേഖകളും അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ ഫോറം എടയൂര്‍ കൃഷി ഭവനില്‍ ലഭിക്കും. ഫോണ്‍-0494,2644662.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!