Section

malabari-logo-mobile

തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

HIGHLIGHTS : Vigilance probe into irregularities in renovation of Tirurangadi police station

തിരൂരങ്ങാടി: പൊലീസ് സ്റ്റേഷന്‍ നവീകരണത്തിലെ ക്രമക്കേട് പരിശോധിക്കാന്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. മലപ്പുറം വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. വിജിലന്‍സ് സംഘം പരാതിക്കാരനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

24 ലക്ഷം രൂപ ചെലവില്‍ കഴിഞ്ഞ വര്‍ഷമാണ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരിച്ചത്. ആ നവീകരണത്തിന്റെ ഭാഗമായി പൊലീസ് സമീപ പ്രദേശത്തെ കടകളില്‍ നി്ന്നും സാധനങ്ങള്‍ വാങ്ങുകയും തൊണ്ടി മണലടക്കം ഉപയോഗിക്കുകയും ചെയ്തിരുന്നു. വിഷയം പൊലീസ് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു.

sameeksha-malabarinews

ശേഷം വിവിധ വിഭാഗങ്ങള്‍ കമ്മിറ്റി പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇന്നലെ ആരംഭിച്ചത്. പൊലീസ് പണം നല്‍കാതെ സാധനങ്ങള്‍ വാങ്ങിയ കടകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. അതോടപ്പം തൊണ്ടി മണല്‍ ഉപയോഗിച്ച് നവീകരണം നടന്നോ എന്നും പരിശോധിക്കും. ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിജിലന്‍സിനെ സമീപിച്ചതെന്ന് യു.എ റസാഖ് പറഞ്ഞു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!