ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍

തിരൂര്‍: ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ഇന്നു പുലര്‍ച്ചെ അഞ്ച് മണിക്ക് തുടങ്ങിയ എഴുത്തിനിരുത്ത് ഉച്ചവരെ നീണ്ടു. സരസ്വതി മണ്ഡപത്തില്‍ സാഹിത്യ-സാംസ്‌കാരിക നായകരും തുഞ്ചന്‍ മണ്ഡപത്തില്‍ പാരമ്പര്യ എഴുത്തച്ഛന്‍മാരുമാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

സരസ്വതി മണ്ഡപത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, സാഹിത്യകാരന്‍മാരായ കെ.പി രാമനുണ്ണി, ആലങ്കോട് ലീലകൃഷ്ണന്‍, പി.കെ ഗോപി, കെ.എസ് വെങ്കിടാചലം, കാനേഷ് പൂനൂര്, ഗിരിജ പാതേക്കര, ശ്രീജിത് പെരുന്തച്ചന്‍, കെ.എക്സ് ആന്റോ, രാധാമണി അയിങ്കലത്ത് തുടങ്ങിയവര്‍ എഴുത്തിനിരുത്തിന് നേതൃത്വം നല്‍കി.

തുഞ്ചന്‍ സ്മാരക മണ്ഡപത്തില്‍ പാരമ്പര്യ എഴുത്തച്ഛന്‍മാരായ വഴുതക്കാട് മുരളി, പ്രദേഷ് പണിക്കര്‍, പി.സി സത്യനാരായണന്‍ എന്നിവര്‍ ഹരിശ്രീ കുറിച്ചു നല്‍കി. തുടര്‍ന്ന് കവികളുടെ വിദ്യാരംഭവും നടന്നു.

കരീക്കാട് സൂര്യനാരായണന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി നെടുവ പിഷാരിക്കല്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.

Related Articles