Section

malabari-logo-mobile

വിദ്യാകിരണം പദ്ധതി: പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശം

HIGHLIGHTS : Vidhyakiranam Project: Minister V Sivankutty's proposal to intensify activities

തിരുവനന്തപുരം: വിദ്യാകിരണം പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂള്‍തല, തദ്ദേശസ്വയംഭരണതല, ജില്ലാതല കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐ എ എസും ഡി ഡി, ആര്‍ ഡി ഡി, എ ഡി തലത്തിലുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു

sameeksha-malabarinews

പദ്ധതിയുടെ പ്രചരണാര്‍ത്ഥം ഈ മാസം 6 മുതല്‍ 16 നുള്ളില്‍ സ്‌കൂള്‍ തല യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമായ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!