Section

malabari-logo-mobile

അര്‍ജന്റീനയ്ക്കെതിരായ ജയം; സൗദിയില്‍ ഇന്ന് പൊതു അവധി

HIGHLIGHTS : Victory over Argentina: Today is a public holiday in Saudi Arabia

സൗദി അറേബ്യയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. ലോകകപ്പ് ഫുട്ബോളില്‍ കരുത്തരായ അര്‍ജന്റീനയ്ക്കെതിരെ സൗദി അറേബ്യ അട്ടിമറി ജയം നേടിയതിന്റെ ആഘോഷത്തിന്റെ ഭാഗമാണിത്. സല്‍മാന്‍ രാജാവാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്.

അര്‍ജന്റീനയ്‌ക്കെതിരായ സൗദിഅറേബ്യയുടെ തകര്‍പ്പന്‍ വിജയത്തിന്റെ ആഘോഷത്തില്‍ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാര്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

sameeksha-malabarinews

ലോക ഫുട്ബോളിലെ കരുത്തന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സൗദി ടീം നേടിയ അട്ടിമറി വിജയത്തില്‍ ആവേശത്തിലാണ് രാജ്യത്തെ ഫുട്‌ബോള്‍ ആരാധകര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!