മലപ്പുറത്ത് പത്തടി താഴ്ചയിലേക്ക് മറിഞ്ഞ് കാറിന് തീപിടിച്ചു

മലപ്പുറം: നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ കാറിന് തീപിടിച്ചു. മുണ്ടു പറമ്പ് ഗവ. കോളേജിനുസമീപം റോഡിന് അരികെ പത്തടി താഴ്ചയിലേക്കാണ് കാര്‍ വീണത്. വീഴ്ചയില്‍ കാറിന്റെ ബോണറ്റിനടിയില്‍ സ്പാര്‍ക്ക് ഉണ്ടായി തീ പടരുകയായിരുന്നു. ഉടനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു.

കാറിലുണ്ടായിരുന്ന രണ്ടുപേരെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ 11.20നായിരുന്നു അപകടം. കാര്‍ മഞ്ചേരി ഭാഗത്തുനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്നു.

പത്ത് അടി താഴ്ചയിലെ മരത്തിനുമുകളില്‍ പതിച്ചാണ് കാര്‍ നിന്നത്. മരത്തിന്റെ കൊമ്പുകളില്‍ തട്ടി നിന്നില്ലെങ്കില്‍ 40 അടി താഴ്ചയിലേക്ക് കാര്‍ പതിക്കുമായിരുന്നു.

മലപ്പുറം സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃ ത്വത്തില്‍ സേനാംഗങ്ങളായ യു ഇസ്മായില്‍ ഖാന്‍, കെ സിയാദ്, അബ്ദുല്‍ മുനീര്‍, ഫസലുള്ള ടി കെ നിഷാന്ത്, കെ അഫ്‌സല്‍, വി വിപിന്‍, ഹോം ഗാര്‍ഡ് മാരായ എം അശോക് കുമാര്‍, ടി കൃഷ്ണകു മാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ ത്തനം നടത്തിയത്.

Share news
error: Content is protected !!
Scroll to Top