200 കുപ്പി അനധികൃത മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍

കരുവാരക്കുണ്ടില്‍ വാഹന പരിശോധനക്കിടെ 200 കുപ്പി അനധികൃത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റു ചെയ്തു. പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശി വഴംങ്ങോട്ട് മക്കാടന്‍ വീട്ടില്‍ ജയപ്രകാശ് (39)ആണ് പിടിയിലായത്.

ഇന്നോവ കാറില്‍ കടത്തുകയായിരുന്ന പോണ്ടിച്ചേരി മദ്യമാണ് പിടികൂടിയത്.

കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍ പി അശോക്, എം എന്‍ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബിവറേജസ് ഔട്ട് ലെറ്റുകളില്‍ വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യതക്കുറവ് കാരണം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ മദ്യം കടത്തി ക്കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നും പരിശോധന ശക്തമാക്കുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top