
വിക്ടോറിയയും കേരളവും തമ്മിലുള്ള ആരോഗ്യ മേഖലയിലെ സഹകരണത്തിന്റെ അംഗീകാരമെന്ന നിലയിലാണ് മന്ത്രി വീണാ ജോര്‍ജിനെ വിക്ടോറിയന്‍ പാര്‍ലമെന്റ് സെഷനില്‍ പ്രത്യേക അതിഥിയായി ക്ഷണിച്ചത്. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരമായി ഇത് മാറി.
വിക്ടോറിയന്‍ പ്രീമിയര്‍ ജസിന്ത അലന്‍, ഡെപ്യൂട്ടി പ്രീമിയര്‍ ബെന്‍ കാരോള്‍, ടൂറിസം മന്ത്രി സ്റ്റീവന്‍ ഡിംപൂലോസ്, ആരോഗ്യ മന്ത്രി മേരി ആന്‍ തോമസ് എന്നിവരുമായി മന്ത്രി വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചകള്‍ കേരളവും വിക്ടോറിയയും തമ്മിലുള്ള ആരോഗ്യ മേഖലയിലെ സഹകരണവും ബന്ധവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും.
വിവിധ മേഖലകളില്‍, പ്രത്യേകിച്ച് ആരോഗ്യ രംഗത്ത് കേരളവും ഓസ്‌ട്രേലിയയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി ചര്‍ച്ചകള്‍ ഈ സന്ദര്‍ശനത്തില്‍ നടന്നു. ആരോഗ്യ മേഖലയിലെ അറിവുകള്‍, സാങ്കേതികവിദ്യ, പരിശീലനം എന്നിവ കൈമാറുന്നതിലൂടെ ഇരു പ്രദേശങ്ങള്‍ക്കും പരസ്പരം പ്രയോജനം നേടാന്‍ ഈ സന്ദര്‍ശനം വഴിയൊരുക്കും. കേരളത്തിന്റെ മന്ത്രിക്ക് ഓസ്‌ട്രേലിയയുടെ നിയമ നിര്‍മ്മാണ സഭയില്‍ ലഭിച്ച ഈ ആദരവ് ഓസ്‌ട്രേലിയയും കേരളവും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കും.
ലിങ്കില്‍ ക്ലിക്ക് ചെയ്യു




