മുതിര്‍ന്ന തെലുങ്ക് നടന്‍ കൃഷ്ണ അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത് .നടന്‍ മഹേഷ് ബാബു ആണ് മകന്‍
കൃഷ്ണയെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .350 ഓളം സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് .നടന്‍ എന്നതിനപ്പുറം സംവിധായകന്‍ നിര്‍മ്മാതാവ് എന്നീ നിലകളിലും കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു കൃഷ്ണ. 2009 അദ്ദേഹത്തിന് പത്മഭൂഷണും ലഭിച്ചു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



