മിസോറാം കല്ല് ക്വാറിയില്‍ അപകടത്തില്‍ 8 മരണം;4 പേരെ കാണാനില്ല

തെക്കന്‍ മിസോറാമിലെ ഹ്നഹ്തിയാല്‍ ജില്ലയില്‍ കല്ല് ക്വാറിയില്‍ ഉണ്ടായ അപകടത്തില്‍ എട്ടു പേരുടെ മൃതദേഹം കണ്ടെത്തി. നാലുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് കൂറ്റന്‍ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഹ്നാഹ്തിയാല്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍.ലാല്‍റെംസംഗ പറഞ്ഞു. 12 പേരടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

അസം റൈഫിള്‍സ് ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) സൈനികരും ലോക്കല്‍ പോലീസും പ്രദേശത്തെ ആളുകളും ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) സംഘത്തിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അപകടത്തില്‍പ്പെട്ട 12 പേരില്‍ 4 പേര്‍ എബിസിഐ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരും മറ്റ് 8 പേര്‍ കരാര്‍ ജീവനക്കാരുമാണെന്ന് കലക്ടര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് മിസോറാമില്‍ ക്വാറി തകര്‍ന്ന് അപകടം സംഭവിച്ചത്.

 

 

 

Share news
error: Content is protected !!
Scroll to Top