ദില്ലി :മനസ്സാക്ഷിയെ ഞെട്ടിച്ച ഡല്‍ഹിയിലെ 26 വയസ്സുകാരിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുകള്‍.
പ്രതി അഫ്താബ് അമീനെതിരെയാണ് അന്വേഷണസംഘം കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയിരിക്കുന്നത് . ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ വാള്‍ ഉപയോഗിച്ചാണ് അറുത്തുമാറ്റിയതെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ ഡല്‍ഹി പോലീസ് ഇതുവരെ ഇതിന് ഉപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല.
കേസില്‍ അഫ്താബിന്റെ സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ് .
ഇയാളുടെ മുന്‍കാല പ്രണയ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്
അതേസമയം പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ശ്രദ്ധയുടെ പിതാവ് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ പിതാവിനെ പരാതിയിലാണ് മെയ് 18 ന് നടന്ന സംഭവം പുറംലോകമറിയുന്നത് .ആറു മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്.
മുംബൈ സ്വദേശിനിയായ യുവതി കോള്‍ സെന്‍ട്രലില്‍ ജോലിക്കായാണ് ഡല്‍ഹിയിലെത്തിയത്.
ഫോണില്‍ ബന്ധപ്പെട്ടിട്ട് കിട്ടാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഗുഡ്ഗാവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് പോലീസ് പറയുന്നു. ഇവര്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.




