വട്ടപ്പാറയില്‍ വന്‍ തീപിടുത്തം

രാജേഷ് വി അമല
വളാഞ്ചേരി: വളാഞ്ചേരി വട്ടപ്പാറയില്‍ വന്‍ തീപ്പിടുത്തം. മൂന്നരയോടെയാണ് ഫയര്‍ സ്റ്റേഷന് മുന്‍വശത്തെ ഒഴിഞ്ഞ പ്രദേശത്ത് തീപ്പടര്‍ന്നത്. കൂട്ടിയിട്ട കേബിളുകളിലേക്ക് സമീപത്തെ വൈദ്യുത ലൈനില്‍ നിന്നും തീ പടരുകയായിരുന്നു. തീ പടര്‍ന്നതോടെ വൈദ്യുത ലൈനുകളിലേക്കും തീപ്പടര്‍ന്നു. ഇതോടെ തീ ആളിപടരുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.

തുടര്‍ന്ന് തിരൂരില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാന്‍ വന്‍ അപകടം ഒഴിവാക്കിയത് .

അതെസമയം പ്രദേശത്ത് ഫയര്‍ സ്റ്റേഷന്‍ പണിയാന്‍ കാലതാമസം വരുത്തുന്നത് നാട്ടുകാരില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top