ആക്രമിക്കപ്പെട്ട നടിയെ സംഘടനയിലേക്ക് കൊണ്ടുവരണം

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ താര സംഘടന ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള സാഹചര്യമൊരുക്കണമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ താന്‍ എക്‌സിക്യുട്ടീവില്‍ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് ചര്‍ച്ചയിലെ വിശദാംശങ്ങള്‍ അറിയില്ലെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.

നടി സംഘടനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവരെ സംഘടനയിലെത്തിക്കണം. അതെസമയം എന്ത് ചെയ്യണം എന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.

Related Articles