നോര്‍ക്ക കാര്‍ഡുള്ളവര്‍ക്ക് യാത്ര ഇളവ് നല്‍കണം; ബഹ്‌റൈന്‍ കേരള സമാജം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

മനാമ: നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് ബഹ്‌റൈനില്‍ നിന്നും കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും യാത്ര നിരക്കില്‍ ഇളവ് ലഭിക്കണം ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ബഹ്‌റൈന്‍ കേളീയ സമാജം നിവേദനം നല്‍കി.

ഇതില്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഗതാഗത വകുപ്പിലെ ഏവിയേഷന്‍ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു സമര്‍പ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചതായി ബികെഎസ് ആക്റ്റിങ് പ്രസിഡന്റ് പി എന്‍ മോഹന്‍ രാജ്, ജനറല്‍ സെക്രട്ടറി എം പി രഘു എന്നിവര്‍ അറിയിച്ചു.

ബഹ്‌റൈനിലെ കേരളീയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്‌സ് ഓഫീസില്‍ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്തു ലഭ്യമാക്കി വരുന്നുണ്ട്.

നോര്‍ക്ക കാര്‍ഡ് വേണമെന്നുള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് കോപ്പിയും(ഫ്രണ്ട് പേജും ലാസ്റ്റ് പേജും), വിസ പേജും, ഒരു ഫോട്ടോയും നല്‍കണം. ഫോട്ടോ കോപ്പി എടുക്കുന്നതിനുള്ള സൗകര്യം നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കില്‍ ഉണ്ടായിരിക്കും.

നോര്‍ക്ക ഹെല്‍പ് ഡസ്‌ക് ഓഫീസ് എല്ലാ ദിവസവും രാത്രി 7.30 മുതല്‍ 9.30 വരെയും അവധി ദിവസങ്ങളില്‍ വൈകീട്ട് 4 മുതല്‍ 9 വരെയും പ്രവര്‍ത്തിക്കും.

Share news
error: Content is protected !!
Scroll to Top