അനാശ്യാസത്തിനായി തെരുവിലിറങ്ങുന്നവര്‍ സൂക്ഷിക്കുക: സിസി ടിവി നിങ്ങളെ ലൈവാക്കും

മലപ്പുറം:  രാത്രിയുടെ മറവില്‍ നഗരത്തില്‍ അനാശ്യാസപ്രവര്‍ത്തനങ്ങള്‍ക്കായി ട്രാന്‍സ്‌ജെന്റേഴ്‌സിനെ പോലും ഉപയോഗിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പോലീസ് പരിശോധന കൂടുതല്‍ കര്‍ശനമാക്കി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ ഇത്തരം സാമൂഹ്യവിരുദ്ധരെ കൂടുതല്‍വെട്ടിലാക്കുന്നത് പോലീസല്ല മറിച്ച് നഗരത്തിലെ സിസി ടിവി ക്യാമറകളാണ്.
മലപ്പുറം നഗരത്തിലെ ഭൂരിഭാഗം കടകളുടെ മുന്നിലും ഇപ്പോള്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാത്രിയില്‍ ഇത്തരം കടകളുടെ ഒാരം ചേര്‍ന്നുള്ള വഴികളിലാണ് അനാശ്യാസത്തിനെത്തുന്ന സാമൂഹ്യദ്രോഹികള്‍ താവളമുറപ്പിക്കുന്നത്.

രാത്രിയില്‍ ഇവിടെ നിന്ന് പകര്‍ത്തപ്പെടുന്ന സിസിടിവി ദ്യശ്യങ്ങള്‍ പോലീസിന് കേസാക്കുവാന്‍ തെളിവാകുന്നതിന് പകരം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഇത് ഇത്തരക്കാര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

നിയമനടപടികളും പോലീസ് കേസും എത്തുന്നതിന് മുന്‍പേ സിസിടിവി ദൃശ്യങ്ങള്‍ നാട്ടില്‍ പ്രചരിച്ചുതുടങ്ങിയതോടെ പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ്.

Share news
 • 35
 •  
 •  
 •  
 •  
 •  
 • 35
 •  
 •  
 •  
 •  
 •