ഐഎം വിജയന്‍ നിര്‍മ്മിതാവാകുന്ന പാണ്ടി ജൂനിയേഴ്‌സിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.

മലയാളികളുടെ സ്വന്തം ഐഎം വിജയന്‍ ആദ്യമായി നിര്‍മ്മിതാവാകുന്ന പാണ്ടി ജൂനിയേഴ്‌സിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.

രണ്ട് മാസം മുമ്പാണ് വിജയന്‍ തന്റെ പുതിയ പ്രൊജക്ടിനെ കുറിച്ച് പ്രഖ്യാപിച്ചത്. ഫുട്‌ബോളുമായി ബന്ധപ്പെട്ട കഥയായിരിക്കുമെന്ന് അന്ന് വ്യക്തമാക്കിയിരുന്നെങ്ങിലും ആദ്യ പോസ്റ്ററില്‍ സിനിമയുടെ സ്വഭാവത്തെ കുറിച്ച് സൂചനകളൊന്നുമില്ല.
സിനിമയെ കുറിച്ച് കുടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ‘നെവര്‍ ബെറ്റ് എഗൈസന്‍സ്റ്റ് അണ്ടര്‍ ഡോഗ്’ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
ബിഗ് ഡാഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഐഎം വിജയനും അരുണ്‍തോമസും, ദീപു ദാമോദറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വ്വഹിക്കുന്നത്.

Related Articles