Section

malabari-logo-mobile

സര്‍ക്കാരിന്റെ 1000 ദിനങ്ങള്‍: പ്രദര്‍ശന വിപണനമേള തിരൂരില്‍

HIGHLIGHTS : ജില്ലയ്ക്കായി പുതിയ പദ്ധതികള്‍ മലപ്പുറം : വികസന പദ്ധതികളും കാഴ്ചയുടെ ഉത്സവവും സമ്മാനിച്ച് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആയിരം ദിനങ്ങളുടെ ആഘോഷം ഫെബ...

ജില്ലയ്ക്കായി പുതിയ പദ്ധതികള്‍

മലപ്പുറം : വികസന പദ്ധതികളും കാഴ്ചയുടെ ഉത്സവവും സമ്മാനിച്ച് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആയിരം ദിനങ്ങളുടെ ആഘോഷം ഫെബ്രുവരി 20 മുതല്‍ 27 വരെ തിരൂരില്‍ നടക്കും
വാഗണ്‍ ട്രാജഡി ഹാളിലാണ് ജില്ലാതല ആഘോഷ
പരിപാടികള്‍ നടക്കുകയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു.

sameeksha-malabarinews

ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന പ്രദര്‍ശനവിപണന മേളയാണ് ആഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ ഒരുക്കുന്നത്. ജില്ലയുടെ വികസന ചരിത്രം ചര്‍ച്ചചെയ്യുന്ന മീഡിയാ കോണ്‍ക്ലേവ് ആഘോഷത്തിന്റെ ഭാഗമായി നടക്കും. വിവിധ വകുപ്പുകളുടെ വികസന നേട്ടങ്ങള്‍ വ്യക്തമാക്കുന്ന സ്റ്റാളുകള്‍, ഫോട്ടോ പ്രദര്‍ശനം, വിഡിയോ പ്രദര്‍ശനം, സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമായി തിരൂരില്‍ നടക്കും. നൂറ് കലാകാരന്‍മാര്‍
പങ്കെടുക്കുന്ന പഞ്ചവാദ്യം, ചവിട്ടുനാടകം, കഥകളി, ഒപ്പന തുടങ്ങി കേരളീയ കലകളുടെ ആവിഷ്‌കാരം എന്നിവ സാംസ്‌കാരിക പരിപാടികളുടെ ഭാഗമാണ്. കുടുംബശ്രീ
ഒരുക്കുന്ന ഫുഡ് കോര്‍ട്ടും മേളയുടെ ആകര്‍ഷണമാകും. ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ഗാന്ധി സിനിമയുടെ പ്രദര്‍ശനവും ഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന നാടകവും അവതരിപ്പിക്കും.

മലപ്പുറം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്ന് ദിവസത്തെ ആഘോഷ പരിപാടികളും ഒരുക്കുന്നുണ്ട്. പുതിയ പദ്ധതികളുടെ പ്രഖ്യാപനവും പൂര്‍ത്തീകരിച്ച
പദ്ധതികളുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും. ഈ കാലയളവില്‍ എല്ലാതദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ആയിരം ദിനങ്ങളുടെ ഭാഗമായി 1000 പദ്ധതികളാണ് സംസ്ഥാനത്ത്
ഒട്ടാകെ നടപ്പാക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!